നേരിന്‍റെവൈകൃത കാഴ്ചകള്‍
അഴകാര്‍ന്ന നുണകള്‍
അനന്തമാം അരുതാ കാഴ്ചകള്‍
ഉറ്റു നോക്കി
ഇമ ചിമ്മാതെ വ്യര്‍ഥമായ്
ഒരു മൂന്നാം കണ്ണ്.
ആള്‍ ഒഴിയുന്നു നാല്‍ കവലയില്‍
രാവിന്‍റെ അന്ത്യ യാമങ്ങളിലൊന്നില്‍
നിരത്തിലെ
ചോപ്പ് വെളിച്ചം കെടാന്‍ കാത്തു നില്‍ക്കാതെ
ഭ്രാന്തമായ് ഒരു വണ്ടി പായുന്നു.
കാലത്തിന്‍ ത്രിക്കണ്‍കള്‍ ഉറ്റു നോക്കുമ്പോള്‍
വഴിയിലെക്കിറ്റിച്ച ചോരയുമായ് ഒരു യാത്രികന്‍
ആര്‍ക്കോ പിറന്നൊരു പുത്രന്‍
അവന്‍ തന്‍റെ പ്രാണന്‍റെ ഒടുവിലെ കണവും കൊഴിയും വരെ
ഒരു വിരല്‍ തുമ്പിനായ് ദൃഷ്ടി നീട്ടുമ്പോഴാ -കാഴ്ച
തീണ്ടാതെ കടന്നു പോകുന്നവര്‍
അണയാതെ ക്യാമറ ക്കണ്ണുകള്‍
അഴിയുന്ന പലതരം പൊയ്മുഖ കൂട്ടങ്ങള്‍
കപടമാം രാജ്യ സ്നേഹത്തിന്‍റെ നാട്യങ്ങള്‍
ഭരണത്തിന്‍ ചക്രം പിടിച്ചവര്‍
ഗൂഢ മായ് വിലപേശി വിലയുറ പ്പിക്കുന്ന ചന്തകള്‍
ഇര തേടി പ്പതിയിരിക്കും നരി ക്കണ്ണുകള്‍
തളിരിളം ബാല്യ കൌമാരത്തിന്‍ കൂട്ടി കൊടുപ്പുകള്‍
കറ പൂണ്ട നീതി ന്യായത്തിന്‍റെ പീഠങ്ങള്‍
മുക്കണ്ണുകള്‍
നേരും നെറിയും ഇല്ലക്കാഴ്ചയൊ പ്പുന്നു
തരി വള ക്കൈകള്‍ പൂഞ്ചേലയില്‍ മെല്ലെ മറച്ചൊരു
കമനീയ ഗാത്രിയാള്‍
ഒരു സ്വര്‍ണ മാലയിറുത്തൊളിപ്പിച്ചു തന്‍
മൃദു പദം മെല്ലെ പതിച്ചു മറയുന്നു
കാഴ്ച
പകര്‍ത്തി പകര്‍ന്നും നുകര്‍ന്നും കാമാര്‍ത്തമാം
കോടികള്‍ കണ്ണുകള്‍
ആലില കൊമ്പിലുണ്ടാരാരുമറിയാ ത്തൊരൊളികണ്ണ്
ചേലകള്‍ കവരാതെ ഇരു ചെവികളറിയാതെ
കാഴ്ച പകര്‍ത്തി പകര്‍ന്ന്‍ നിസ്സംഗമായ്
മുക്കണ്ണ്‍!
ഇമ ചിമ്മാതൊരു മൂന്നാം കണ്ണ്
ആള്‍ ദൈവത്തിന്‍ രാസ ക്രീഡകള്‍, പിന്നെ
ഉഗ്ര സംഹാരതിന്‍ താണ്ഡവ നൃത്തങ്ങള്‍.
കാലം തുറന്നു പിടിച്ചോരീ ദ്രിഷ്ടിക്കു മുന്നില്‍ ദുര്‍ഭൂതങ്ങള്‍
പട്ടാപ്പകലിലും വെട്ടം കൊളുത്തി ചമയങ്ങലിട്ടു വെളുക്കെ ചിരിച്ചു
നിരത്തും നുണകള്‍ തന്‍ പൂരങ്ങള്‍!
വാര്‍ത്തകള്‍!!
വ്യര്‍ഥം, നിരന്തരം, നിര്‍ വികാര കാഴ്ച വറ്റാത്ത
ക്യാമറക്കണ്ണുകള്‍ - കണ്ണുകള്‍!!

No comments:
Post a Comment