Wednesday, 4 April 2012

PAINTING

ഒരു ഭ്രാന്തന്‍ ചിത്രകാരന്‍റെ ക്യാന്‍വാസിലേക്ക്
പകച്ച മിഴികളും നട്ട് ഞാനിരിക്കുന്നു.
പകലന്തിയോളം അവന്‍ അതി മനോഹരങ്ങളായ ചിത്രങ്ങളെഴുതി..
അന്തിക്ക്
അവന്‍റെ ബ്രഷ് ചുവപ്പ് ചായത്തില്‍ മുക്കപ്പെട്ടു.
ചുവന്ന ചിത്രങ്ങള്‍..
പിന്നെ എല്ലാം നിരര്‍ത്ഥകമെന്നു പുലമ്പി
ക്യാന്‍വാസിലേക്കവന്‍ കറുത്ത ചായം ഒഴിച്ചു..